മലപ്പുറം : മാഹിയില്‍ 200 ലിറ്ററോളം അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയില്‍. ബൊലേറോ പിക്കപ്പില്‍ കടത്തിക്കൊണ്ട് വന്ന മദ്യമാണ് എക്‌സൈസ് പിടികൂടിയത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിതിന്‍ എന്നിവരാണ് അറസ്റ്റിലായത്.
പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ അനധികൃത മദ്യവില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. മാഹിയില്‍ നിന്ന് 400 കുപ്പി മദ്യവുമായി വരികയായിരുന്ന ഇവരെ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പിടികൂടിയത്.
എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും ഇന്റലിജന്‍സ് ബ്യൂറോയും, മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Discussion about this post