മലപ്പുറം : എടപ്പാളില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല (28) ആണ് മരിച്ചത്. മരിക്കുന്നതിന് മുമ്പ് യുവതി സഹോദരന് സന്ദേശം അയിച്ചിരുന്നു. ഇതോടെ സഹോദരന്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
മലപ്പുറം സ്വദേശിയായ ഒരു യുവാവ് തന്നെ നിരന്തരം വിളിക്കുന്നതായി ഷഫീല പറഞ്ഞിരുന്നു. യുവാവ് സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇയാളെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയതത് നീക്കണം എന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇയാള്‍ രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കള്‍ ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് യുവതി സഹോദരന് സന്ദേശം അയച്ചിരുന്നു. സന്ദേശത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് രാത്രി 11 മണിയോടെ സഹോദരന്‍ ഏറെ തവണ യുവതിയെ ഫോണ്‍ വിളിച്ചു നോക്കി. എന്നാല്‍ എടുക്കാതായതോടെ വീട്ടില്‍ വന്ന് അന്വേഷിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഷഫീനയുടെ ഭര്‍ത്താവ് റഷീദ് വിദേശത്താണ്. ഒരു മാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്ന് പോയത്. മക്കള്‍ ആമിന റിദ, ഫാത്തിമ റിഫ.
Discussion about this post