ആലപ്പുഴ: എസ്.എന്‍.
ഡി.പിക്കാര്‍ അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചോട്ടെയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിയുമായി മാത്രമെ സഖ്യമുണ്ടാക്കു എന്ന് എസ്.എന്‍.ഡി.പി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ആലപ്പുഴയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ല. അത് പ്രാദേശിക തലത്തില്‍ നടക്കുന്ന യോഗമാണ്- അദ്ദേഹം വ്യക്തമാക്കി.
ചാനലുകളിലൂടെ പീഡിപ്പിച്ചാലും ലക്ഷ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു. ശാശ്വതികാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് വന്നാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.യുമായി തനിക്ക് പുലബന്ധമില്ലെന്ന് വെള്ളാപ്പള്ളി
ബി.ജെ.പി.യുമായി തനിക്ക് പുലബന്ധമില്ലെന്ന് പിന്നീട് ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്ത് എതിര്‍പ്പ് ഉണ്ടായാലും യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുക തന്നെ ചെയ്യും. പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ജെ.പി. നേതാക്കളെ സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ എല്ലാവര്‍ക്കും പ്രശ്‌നം. എന്നാല്‍, ഇതിന് മുന്‍പ് സോണിയാഗാന്ധിയെയും സന്ദര്‍ശിച്ചിട്ടുണ്ട്. എ.കെ.ജി. സെന്ററിലും പോയിട്ടുണ്ട്. അപ്പോഴൊന്നും ആര്‍ക്കും പ്രശ്‌നമില്ല. ഇപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ ഒന്നിക്കുമ്പോഴാണ് ആരോപണങ്ങളുമായി എല്ലാവരും രംഗത്തുവരുന്നത്. എങ്കിലും നേരത്തെ ഈഴവരെ അവഗണിച്ചവര്‍ ഇപ്പോള്‍ അവര്‍ക്ക് സീറ്റ് നല്‍കാന്‍ മത്സരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.
ശാശ്വതീകകാനന്ദയുടെ മരണവും മൈക്രോ ഫിനാന്‍സ് പദ്ധതിയും സംബന്ധിച്ച് വിമര്‍ശം ഉന്നയിക്കുന്നവര്‍ വ്യക്തിഹത്യയാണ് നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തെക്കുറിച്ച് മാത്രമല്ല, ടി.പി.വധവും സി.ബി.ഐ. അന്വേഷിക്കണം. കേരളത്തില്‍ ഇപ്പോള്‍ രണ്ട് മുന്നണികളും അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ് നടക്കുന്നത്‌വെള്ളാപ്പള്ളി പറഞ്ഞു
Discussion about this post