തിരുവനന്തപുരം: പൂജപ്പുരയിൽ മനോരോഗിയായ യുവതിയെ കൊലപ്പെടുത്തിയത് സഹോദരനെന്ന് റിപ്പോർട്ട്. സ്വത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. സംഭവത്തിൽ കൊല്ലപ്പെട്ട നിഷയുടെ സഹോദരൻ സുരേഷ് പിടിയിലായി.
സുരേഷ് കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ നിന്ന് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. മുഖവും തുടയും അടിച്ചു തകർത്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
എന്നാൽ നിഷ വീണ് പരിക്കേറ്റതായിരുന്നു എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞിരുന്നത്. വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകമാണെന്ന് ഇയാൾ സമ്മതിച്ചത്. സ്വത്തിനു വേണ്ടിയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post