ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും സഞ്ചരിച്ചിരുന്ന മിനി ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു യുവതി. മഹാരാഷ്ട്ര യിലെ പൂനെയില്‍ ആണ് സംഭവം. ജനുവരി 7 ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മിനി ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത 42 കാരിയായ യുവതിയുടെ ധീരതയെയും മനസാന്നിധ്യത്തെയും ആളുകള്‍ അഭിനന്ദിക്കുകയാണ്.
യോഗിത സതവ് എന്ന യുവതിയാണ് വീഡിയോയിലെ കഥാപാത്രം. ഇവരുടെ നേതൃത്വത്തിലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പൂനെയ്ക്കടുത്തുള്ള ഷിരൂരിലെ ഒരു അഗ്രോ-ടൂറിസം കേന്ദ്രത്തില്‍ പിക്നിക്കിന് ശേഷം മടങ്ങുകയായിരുന്നു. ആ അവസരത്തിലാണ് ഒരു വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് പെട്ടെന്ന് ബോധക്ഷയം സംഭവിച്ചത്. ഇതോടെ ബസിലുണ്ടായിരുന്ന മറ്റു സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി കരയാന്‍ തുടങ്ങിയതോടെ സതവ് വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
വാസ്തവത്തില്‍ കാര്‍ ഓടിച്ച് മാത്രം പരിചയമുള്ള വ്യക്തിയായിരുന്നു സതവ്. അപകട സാഹചര്യത്തില്‍ പെട്ടെന്നാണ് അവര്‍ ബസ് ഓടിയ്ക്കുന്ന ചുമതല സ്വയം ഏറ്റെടുത്തത്.
“ഡ്രൈവര്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു ആദ്യത്തെ പ്രധാന ദൗത്യം. ഡ്രൈവറെ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി”, സതവ് പറഞ്ഞു.
10 കിലോമീറ്റര്‍ ബസ് ഓടിച്ച യുവതി മറ്റ് യാത്രക്കാരെയും അവരവരുടെ വീടുകളില്‍ എത്തിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ ധൈര്യം കാണിച്ച സതവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗതെത്തിയത്.
വീഡിയോ കാണാം:-
#Pune woman drives the bus to take the driver to hospital after he suffered a seizure (fit) on their return journey. #Maharashtra pic.twitter.com/Ad4UgrEaQg
— Ali shaikh (@alishaikh3310) January 14, 2022
Discussion about this post