കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പച്ച നിറം മുകളിലും കുങ്കുമ വർണം താഴെയും വരുന്ന തരത്തിൽ മന്ത്രി പതാക ഉയർത്തിയത്. മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടത്.
പതാക ഉയർത്തിയതിലെ തെറ്റ് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. സംഭവത്തിൽ കളക്ടറുടെ ചുമതലയുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിയോടാണ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎം ആവശ്യപ്പെട്ടത്.
കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.
Discussion about this post