ഇടുക്കി: മൂന്നാറിലെ കരടിപ്പാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. കരടിപ്പാറക്ക് സമീപമുള്ള മലയില്‍ ടെന്റടിച്ച് കഴിയുകയായിരുന്ന ഷിബിന്‍, തുടര്‍ന്ന് ട്രക്കിംഗിന് ഇറങ്ങവെ കാല് വഴുതി കൊക്കയിലേക്ക് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഷിബിന്‍ അടക്കം പതിനേഴ് പേരാണ് വിനോദ സഞ്ചാരത്തിനായി കരടിപ്പാറയിലെത്തിയത്.
അടുത്തുള്ള മലയിലേക്ക് ട്രക്കിംഗ് നടത്തുന്നതിനിടെ കാല് വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. 600 അടി താഴ്ച്ചയിലേക്കാണ് ഷിബിന്‍ വീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post