ഡൽഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണ് നൽകാൻ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇന്ത്യക്ക് ധാരാളം അവസരമുണ്ട്. രാജ്യത്തിന്റെ വികസനത്തിനായുള്ള ചർച്ചകൾ പാർലമെന്റിൽ നടക്കണം. കോവിഡ് പ്രതിരോധ വാക്സിനേഷനിൽ രാജ്യം കൈവരിച്ച നേട്ടം ലോകത്തിന് കരുത്ത് പകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post