ഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിനെ അടിസ്ഥാനപ്പെടുത്തി ചില ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യത. മൊബൈൽ ഫോണുകൾ, ചാർജ്ജറുകൾ തുടങ്ങിയവയുടെ വില കുറയുമ്പോൾ കുടയുടെ വില ഉയരും.
വജ്രം, രത്നങ്ങൾ എന്നിവയുടെ നികുതി 5 ശതമാനമായി കുറച്ചതോടെ ഇവയ്ക്ക് വില കുറയും. ഇന്ത്യയിൽ ഉദ്പാദിപ്പിക്കുന്ന കാർഷിക ഉപകരണങ്ങൾക്ക് നിലവിലുള്ള നികുതി ഒഴിവ് തുടരും. ഇതോടെ ഇവയുടെ വിലയും കൂടില്ല.
വില കുറയുന്ന വസ്തുക്കൾ ഇവയാണ്: തുണിത്തരങ്ങൾ, വജ്രം, രത്നങ്ങൾ, ഇമിറ്റേഷൻ ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ, മൊബൈൽ ഫോൺ ചാർജ്ജറുകൾ, പെട്രോളിയം മേഖലയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, മെഥനോൾ തുടങ്ങിയവ.
വില കൂടുന്ന വസ്തുക്കൾ: ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ, കുട തുടങ്ങിയവ.
Discussion about this post