ലഖ്നൗ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിലെ കോണ്‍ഗ്രസ് ഓഫിസില്‍ വെച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനു വേണ്ടിയാണ് കനയ്യ കുമാര്‍ ലഖ്നൗവിലെത്തിയത്. എന്നാല്‍ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
‘അക്രമികള്‍ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികള്‍ സമീപത്ത് നിന്ന മൂന്നാല് യുവാക്കളുടെ മേല്‍ വീണു,’ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലഖ്നൗവില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനാണ് കനയ്യ കുമാര്‍ എത്തിയത്.
Discussion about this post