ത്രിപുര: മദ്യമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ച 55കാരന്‍ മരിച്ചു. ത്രിപുര ഖൊവൈ ജില്ലയിലെ ലങ്കാപുര ഗ്രാമത്തിലാണ് സംഭവം. കാര്‍ത്തിക് മോഹന്‍ ദെബ്ബര്‍മ എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഇയാള്‍ നേരത്തെ മദ്യപിച്ച് ലക്കുകെട്ടിരുന്നു. വീണ്ടും മദ്യപിക്കുന്നതിനായി എടുത്ത കുപ്പി മാറിപ്പോയി. ആസിഡ് നിറച്ച കുപ്പിയെടുത്ത് കുടിച്ച ഇയാള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. സംഭവ ദിവസവും സമീപത്തെ മദ്യഷോപ്പില്‍ പോയി മദ്യപിച്ച് വീട്ടിലെത്തി ഉറങ്ങി. അര്‍ധരാത്രിയായപ്പോള്‍ എണീറ്റ് വീണ്ടും കുടിക്കുന്നതിനായി ബോട്ടിലെടുത്തു. എന്നാല്‍ മദ്യത്തിന് പകരം ആസിഡ് സൂക്ഷിച്ച കുപ്പിയാണ് എടുത്തത്. റബ്ബര്‍ കൃഷിയുടെ ആവശ്യത്തിനായി കൊണ്ടുവന്ന ആസിഡാണ് കുടിച്ചത്. ബോധരഹിതനായി വീണ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Discussion about this post