ഡൽഹി: കൊവിഡിനെ ചെറുക്കാൻ മൂക്കിൽ അടിക്കുന്ന സ്പ്രേ ഇന്ത്യൻ വിപണിയിലിറങ്ങി. ഇന്ത്യൻ മരുന്ന് കമ്പനിയായ ഗ്ലെന്മാർക്കും കനേഡിയൻ കമ്പനിയായ സാനോറ്റൈസും ചേർന്നാണ് സ്പ്രേ പുറത്തിറക്കിയിരിക്കുന്നത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന പ്രായപൂർത്തിയായവർക്ക് ഇത് ഉപയോഗിക്കാം.
ശ്വസന വ്യവസ്ഥയുടെ ഉപരിഭാഗങ്ങളിൽ ബാധിച്ചിരിക്കുന്ന കൊവിഡ് വൈറസുകളെ നശിപ്പിക്കാൻ സ്പ്രേ ഫലപ്രദമാണ് എന്നാണ് റിപ്പോർട്ട്. വൈറസിനെതിരെ ഭൗതിക-രാസ പ്രതിരോധം തീർക്കാൻ ശേഷിയുള്ള ഫാബിസ്പ്രേ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിൽ നിന്നും തടയുന്നു.
2021 മാർച്ചിലാണ് ഫാബിസ്പ്രേയുടെ ആദ്യ ക്ലിനിക്കൽ ട്രയലുകൾ നടന്നത്. അന്ന് ഇത് മികച്ച ഫലം നൽകിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ 95 ശതമാനവും 72 മണിക്കൂറിനുള്ളിൽ 99 ശതമാനവും ഇത് ഫലപ്രാപ്തി പ്രകടമാക്കിയിരുന്നു.











