Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

by Brave India Desk
Jul 27, 2026, 02:36 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

മണപ്പുറം ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസിയിൽ (MACOM) നിന്ന് 20 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജരും ടെക് ലീഡറുമായിരുന്ന ധന്യ മോഹനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് സാമ്പത്തിക അന്വേഷണ ഏജൻസിയുടെ ക്രൈം ആൻഡ് മണി ലോട്ടറി വിഭാഗം ഇവരെ ചോദ്യം ചെയ്യുന്നത്. തൃശൂർ വലപ്പാട് പോലീസും പ്രത്യേക അന്വേഷണസംഘവും നേരത്തെ അന്വേഷിച്ച കേസിൽ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയായ ഇ.ഡി നേരിട്ട് രംഗത്തിറങ്ങിയത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കഴിഞ്ഞ 18 വർഷമായി മണപ്പുറം ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന കൊല്ലം ഇരവിപുരം സ്വദേശിനിയായ ധന്യ മോഹൻ, 2020 മെയ് മാസം മുതലാണ് സ്ഥാപനത്തിന്റെ ഡിജിറ്റൽ പേഴ്സണൽ ലോൺ സിസ്റ്റത്തിലെ സാങ്കേതിക വിടവുകൾ മുതലെടുത്ത് തട്ടിപ്പ് ആരംഭിച്ചത്. കമ്പനിയുടെ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് വ്യാജ വായ്പകൾ നിർമ്മിച്ച് സ്വന്തം അക്കൗണ്ടിലേക്കും പിതാവിന്റെയും സഹോദരന്റെയും അടക്കം അഞ്ചിലധികം അക്കൗണ്ടുകളിലേക്കും പണം മാറ്റി സമാന്തര സാമ്പത്തിക സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. 19.94 കോടി രൂപയാണ് അഞ്ചു വർഷത്തിനിടെ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതെന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ തെളിഞ്ഞിരുന്നു.

തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് ധന്യ നടത്തിയത് അതിരുവിട്ട ആഡംബര ജീവിതമായിരുന്നു. ഓൺലൈൻ റമ്മി ഗെയിമുകൾക്കും ഓൺലൈൻ ട്രേഡിംഗിനുമായി വൻ തുക ഇവർ ചെലവഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റമ്മി കളിയിൽ മാത്രം രണ്ടു കോടിയോളം രൂപ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമേ വലപ്പാട് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വീടും പറമ്പും വാങ്ങുകയും 6 ആഡംബര കാറുകൾ സ്വന്തമാക്കുകയും ചെയ്തു. ഭർത്താവിന്റെ വിദേശ അക്കൗണ്ടുകളിലേക്ക് ഹവാല/കുഴൽപ്പണ സംഘങ്ങൾ വഴി പണം കൈമാറിയെന്ന ഗുരുതര ആരോപണവും ഇ.ഡി വിശദമായി അന്വേഷിക്കുന്നുണ്ട്.

സ്ഥാപനം നടത്തിയ ആന്തരിക ഓഡിറ്റിംഗിലാണ് ധന്യ മോഹൻ നടത്തുന്ന തട്ടിപ്പ് ഒടുവിൽ പുറത്തുവന്നത്. വിവരമറിഞ്ഞതോടെ അസുഖമാണെന്ന് വ്യാജേന ഓഫീസിൽ നിന്ന് മുങ്ങിയ ധന്യ പിന്നീട് കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കളും അനധികൃത നിക്ഷേപങ്ങളും കണ്ടുകെട്ടുന്നതിനായുള്ള നടപടികളിലേക്ക് ഇ.ഡി കടന്നതായാണ് വിവരം. ധന്യയുടെ ബാങ്ക് അക്കൗണ്ടുകളും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളും കേന്ദ്രീകരിച്ച് ഇ.ഡി തെളിവെടുപ്പ് ശക്തമാക്കിയിട്ടുണ്ട്.

Tags: Dhanya
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies