മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വൈന്‍ വില്‍ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ഫെബ്രുവരി 14 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ മുഖ്യമന്ത്രിക്ക് കത്തെഴുതി.
‘സംസ്ഥാനത്തൊട്ടാകെയുള്ള ജനങ്ങളുടെ വികാരം മാനിച്ച് സര്‍ക്കാര്‍ വൈന്‍ വില്‍ക്കാനുള്ള തീരുമാനം പിന്‍വലിക്കണം. അല്ലെങ്കില്‍ 14 മുതല്‍ റലേഗാവ് സിദ്ധിയിലെ യാദവ് ബാബ ക്ഷേത്രത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും’ – ഹസാരെ കത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വൈന്‍ ഉത്പാദകരുടെയും വില്‍പ്പനക്കാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുമാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് തോന്നുന്നു. എന്നാല്‍ ഈ തീരുമാനം കൊച്ചുകുട്ടികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വളെര പ്രതികൂലം സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. അവരാണ് അതിന്റെ ദുരിതം അനുഭവിക്കുക.- ഹസാരെ ചൂണ്ടിക്കാട്ടി.
Discussion about this post