പാലക്കാട്: കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തിനുള്ളിൽ ആദിവാസി യുവാവിനെ കാണാതായി. 22കാരനായ പ്രസാദ് എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവാവ് വനത്തിലെത്തിയത്.
പ്രസാദിനൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയുമുണ്ടായിരുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് മറ്റെല്ലാവരും വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല.
പ്രസാദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ച് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. നിലവിൽ മണ്ണാർക്കാട് ഫയർഫോഴ്സ് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.












