മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംസ്ഥാന സർക്കാരിനും എതിരായ വിമർശനം തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി കേരളത്തെ വിമർശിച്ചിട്ടില്ല. ബിജെപി എന്തിന് കേരളത്തെ വിമർശിക്കണം എന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിൽ നടക്കുന്ന ഭീകരവാദം, അഴിമതി, കൊള്ള, സ്വർണ്ണക്കള്ളക്കടത്ത് തുടങ്ങിയ കൊള്ളരുതായ്മകളെയാണ് ബിജെപി വിമർശിച്ചത്. അത് ഇനിയും തുടരും. അതാണ് പ്രതിപക്ഷത്തിന്റെ ജോലി. അല്ലാതെ സതീശനെ പോലെ പിണറായിക്ക് പാദസേവ ചെയ്യാൻ ബിജെപിയെ കിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അമ്പത് ശതമാനം കടന്നപ്പോൾ ആരും ഒന്നും മിണ്ടിയില്ല. ഇരുപത്തിയഞ്ച് കോടി ജനസംഖ്യയുള്ള ഉത്തർ പ്രദേശിൽ ഇതുവരെ ടിപിആർ ഇരുപത് കടന്നിട്ടില്ല. കേരളത്തിൽ കൊവിഡ് മരണങ്ങൾ മറച്ചു വെച്ചു. കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉത്തർ പ്രദേശിൽ 76 പുതിയ മെഡിക്കൽ കോളേജുകൾ തുറന്നു. കേരളത്തിൽ പിണറായി എന്ത് തുറന്നുവെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. പി പി ഇ കിറ്റും മാസ്കും പാരസെറ്റമോളും വാങ്ങിയതിൽ അഴിമതി നടത്തിയവരാണ് കേരള സർക്കാർ. ഇവരാണ് ഞങ്ങൾ നമ്പർ വൺ ആണെന്ന് പറഞ്ഞ് മാലാഖ ചമയുന്നതെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു.
എല്ലാ സഹായങ്ങളും കേന്ദ്രം നൽകിയിട്ടും കൊവിഡ് നേരിടുന്നതിൽ ഏറ്റവും ദയനീയമായി പരാജയപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി എന്തിനു കേരളത്തെ വിമർശിക്കണം.
കേരളത്തിൽ നടക്കുന്ന ഭീകരവാദം, അഴിമതി ,കൊള്ള ,സ്വർണ്ണ കള്ളക്കടത്തു അതെല്ലാം വിമർശിക്കും അതാണ് പ്രതിപക്ഷത്തിന്റെ ജോലി.
അല്ലാതെ സതീശനെപ്പോലെ പിണറായിക്ക് പാദസേവ ചെയ്യാൻ ബിജെപിയെ കിട്ടില്ല.@surendranbjp pic.twitter.com/xmWnXdBrkF
— BJP KERALAM (@BJP4Keralam) February 11, 2022
Discussion about this post