ഡല്‍ഹി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും ലോക്സഭ എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കര്‍ണാടകയിലെ കോളജുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ നടപടി വിവാദമായ സാഹചര്യത്തിലാണ് ഉവൈസിയുടെ പ്രതികരണം.
ശിരോവസ്ത്രം ധരിച്ച സ്ത്രീകള്‍ കോളജില്‍ പോകുമെന്നും ജില്ല കലക്ടര്‍മാര്‍, മജിസ്ട്രേറ്റ്മാര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാരികള്‍ തുടങ്ങിയവരാവുമെന്നും ഉവൈസി ഞായറാഴ്ച ട്വിററില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പറഞ്ഞു.
‘അത് കാണാന്‍ ഒരുപക്ഷേ ഞാന്‍ ഉണ്ടായേക്കില്ല. പക്ഷേ എന്റെ വാക്കുകള്‍ എഴുതിവെച്ചോളൂ… ഒരു ദിവസം ഹിജാബ് ധരിച്ച പെണ്‍കുട്ടി പ്രധാനമന്ത്രിയാകും’-ഉവൈസി പറഞ്ഞു.
‘നമ്മുടെ പെണ്മക്കള് ശിരോവസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുകയും മാതാപിതാക്കളോട് പറയുകയും ചെയ്താല്‍ അവര്‍ അതിനെ പിന്തുണയ്ക്കും. അവരെ തടയാന്‍ ആര്‍ക്ക് കഴിയുമെന്ന് നോക്കാം’-ഉവൈസി കൂട്ടിച്ചേര്‍ത്തു.
Discussion about this post