കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥിയെ അവശനിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ ശനിയാഴ്ചയാണ് സംഭവം. വിനോദയാത്രയ്ക്ക് വന്ന കുട്ടിയാണ് ആസിഡ് കുടിച്ചത്.
കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഛര്‍ദി വീണ് സുഹൃത്തിനും പരിക്കേറ്റു. ആസിഡ് കുടിച്ചയുടന്‍ കുട്ടി സുഹൃത്തിന്റെ ശരീരത്തിലേക്കാണ് ഛര്‍ദിച്ചത്.
Discussion about this post