മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ. താനെ ജയിലിൽ നിന്നുമാണ് എൻഫോഴ്സ്മെന്റ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ദാവൂദിനും കൂട്ടാളികൾക്കുമെതിരായ കേസിലാണ് ഇഖ്ബാലിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറുടെ മുംബൈയിലെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ദാവൂദുമായി ബന്ധമുള്ള ചില ഗുണ്ടാത്തലവന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഇഡി നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.
Discussion about this post