കോഴിക്കോട്: നാദാപുരം പ്രദേശത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. നാദാപുരം നിയോജകമണ്ഡലത്തിലും പൂമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.
തുണേരിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കനത്ത സുരക്ഷ സംവിധാനമാണ് പോലിസ് ഓര്പ്പെടുത്തിയിട്ടുള്ളത്.
ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാദാപുരത്ത് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു.
അതേസമയം വടകരയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
വടകര ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലാകും സര്‍വകക്ഷിയോഗം ചേരുക. രാവിലെ 11 മണിക്കാണു യോഗം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Discussion about this post