പട്യാല: ഈ തെരഞ്ഞെടുപ്പോടെ പഞ്ചാബിൽ നിന്നും കോൺഗ്രസ് തുടച്ചു നിക്കപ്പെടുമെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. പട്യാലയിൽ തനിക്ക് ജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസ് വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ പാർട്ടിയായ ലോക് കോൺഗ്രസ് പാർട്ടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എല്ലായിടത്ത് നിന്നും പോസിറ്റീവ് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നതെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്നാണ് അമരീന്ദർ സിംഗിന്റെ ലോക് കോൺഗ്രസ് പാർട്ടി മത്സരിക്കുന്നത്. കോൺഗ്രസും, ആം ആദ്മി പാർട്ടിയും, ശിരോമണി അകാലിദൾ- ബി എസ് പി സഖ്യവും പഞ്ചാബിൽ ചതുഷ്കോണ മത്സരത്തിനാണ് കളമൊരുക്കിയിരിക്കുന്നത്.








