ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് ബിജെപി. നഗരമേഖലയിലെ 3 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. തിരുപ്പൂരിലെ ഒൻപതാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി 230 വോട്ടുകൾക്ക് വിജയിച്ചു. ഇവിടെ ഡി എം കെ സ്ഥാനാർത്ഥിക്ക് 30 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കരൂർ ജില്ലയിലെ മൂന്നാം വാർഡിൽ ബിജെപി വിജയിച്ചു. നാഗർകോവിൽ നഗരസഭയിലെ ഒൻപതാം വാർഡും ബിജെപി പിടിച്ചെടുത്തു. മണ്ടയ്ക്കാട് നഗരസഭയിൽ ബിജെപി നിർണായക മുന്നേറ്റം നടത്തുന്നതായാണ് ആദ്യം പുറത്തു വരുന്ന ഫലസൂചനകൾ.
അതേസമയം തെരഞ്ഞെടുപ്പിൽ പൊതുവിൽ ഡി എം കെ മുന്നേറ്റമാണ്. ചില മേഖലകളിൽ എ ഐ എ ഡി എം കെയും ബിജെപിയും മികച്ച പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
Discussion about this post