ബംഗളൂരു: അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിറുത്താന്‍ ഇന്ത്യന്‍ സൈന്യം എക്കാലവും പ്രതിബദ്ധത കാട്ടുമെന്നും ഭീഷണികളെ നേരിടാന്‍ തയ്യാറാണെന്നും സൈനിക മേധാവി ജനറല്‍ എം.എം നരവനെ. ബംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്റ് പരിശീലന കേന്ദ്രത്തില്‍ നടന്ന സൈന്യവുമായി ബന്ധപ്പെട്ട പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളേഴ്സ് അഥവാ നിഷാനുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിത്. അതിര്‍ത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. സമാധാനവും സ്ഥിരതയും നിലനിറുത്തുക എന്നത് സൈന്യത്തിന്റെ കര്‍ത്തവ്യമാണ്. ഞങ്ങള്‍ സദാജാഗരൂകരാണ്. എന്തും നേരിടാന്‍ പൂര്‍ണ സജ്ജരാണ്. ആധുനിക ഉപകരണങ്ങളും ആയുധങ്ങളും സൈന്യം സമാഹരിച്ചു. – നരവനെ പറഞ്ഞു.
രാഷ്ട്രപതിയെ പ്രതിനിധാനം ചെയ്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post