തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒരിടവേളക്ക് ശേഷം വീണ്ടും ചക്രവാതച്ചുഴി. ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും ശ്രീലങ്കയിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ചക്രവാതച്ചുഴിയുടെ ഫലമായി മാർച്ച് 2, 3 തീയതികളിൽ തെക്കൻ കേരളത്തിൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.












