ഇന്ത്യയുടെ 73-ാത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ദേശീയ ഗാനം ആലപിച്ച ടാന്‍സാനിയന്‍ സഹോദരങ്ങള്‍ കിലിക്കും നീമക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. നേരത്തെ ടാന്‍സാനിയയിലെ ഇന്ത്യൻ ഹൈ കമ്മീഷണര്‍ ഇരുവരെയും ആദരിച്ചിരുന്നു.
ഇന്ത്യയുടെ പൈതൃകം കിലി പോളിനും നീമ പോളിനും ടാന്‍സാനിയയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നുവെങ്കില്‍ നമ്മുടെ യുവാക്കൾക്ക് ഇന്ത്യയുടെ ‘ആദാസി കീ ഗീത്’ വ്യത്യസ്ത ഭാഷകളില്‍ കൊണ്ടുവരാനും ഇന്ത്യയുടെ തത്വം ആഘോഷിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സംഗീതത്തിലെ വൈവിധ്യം സ്വാധീനം ചെലുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.











Discussion about this post