ലഖ്നൗ : ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ത്രീധനം നൽകാത്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റിൽ. മൊഹന്‍ലാല്‍ഗഞ്ച് സ്വദേശി റയീസ് മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഇസ്രത് ജഹാന്റെ പരാതിയിലാണ് നടപടി.
മൊഹന്‍ലാല്‍ഗഞ്ച് പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
വിവാഹം കഴിഞ്ഞയുടൻ തന്നെ റയീസും വീട്ടുകാരും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സാധാരണ കുടുംബത്തില്‍ ജനിച്ചതിനാല്‍ സ്ത്രീധനം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ ശാരീരിക ഉപദ്രവം ഉള്‍പ്പെടെ നേരിടേണ്ടിവന്നു. സ്ത്രീധനം കിട്ടില്ലെന്ന് ഉറപ്പായതോടെ വീട്ടുകാരുടെ നിര്‍ദ്ദേശ പ്രകാരം തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.
Discussion about this post