കീവ്: ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായി റിപ്പോർട്ട്. കീവിൽ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും കേന്ദ്ര മന്ത്രി വി കെ സിംഗ് അറിയിച്ചു. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആള്‍നാശം പരമാവധി കുറച്ച് ഒഴിപ്പിക്കലിനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി വ്യക്തമായ പദ്ധതി തയ്യാറാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഉക്രെയ്ന്റെ തീര നഗരങ്ങളിൽ ശക്തമായ ആക്രമണം അഴിച്ചു വിടുകയാണ് റഷ്യ. ഉക്രെയ്നെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ആവർത്തിച്ച് വ്യക്തമാക്കി. എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.








