ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ എക്സിറ്റ് പോള്‍. ബിജെപി 23 മുതല്‍ 27 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റാണിത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണ തകര്‍ച്ച നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. പന്ത്രണ്ട് മുതല്‍ 16 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് നേടാനാവുക. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പത്ത് മുതല്‍ 14 സീറ്റ് വരെ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ രണ്ട് മുതല്‍ ആറ് സീറ്റ് വരെ നേടിയേക്കാം.
Discussion about this post