ബരാമുള്ള: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ സുരക്ഷാ സേനയുടെ പിടിയിലായി. ഇയാളിൽ നിന്നും എ കെ 56 തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 32 രാഷ്ട്രീയ റൈഫിൾസും സി ആർ പി എഫ് 92 ബറ്റാലിയനും ചേർന്ന് റഫിയാബാദിലെ നഡിഹാൽ മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഭീകരൻ പിടിയിലായത്.
ഫിർദൗസ് അഹമ്മദ് വാനി എന്ന ഭീകരനാണ് പിടിയിലായതെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. പ്രതിക്കെതിരെ യുഎപിഎയും ആയുധ നിയമങ്ങളും ചുമത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.








