തൊടുപുഴ: യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലാണ് സംഭവം. പഴയ മറ്റം സ്വദേശി സോനയുടെ മുഖത്താണ് ഇവരുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആസിഡൊഴിച്ചത്. സോനയെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു ഇയാളുടേതെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത് നേരത്തെ തന്നെ ആസിഡ് നേരത്തെ തന്നെ പ്രതി എത്തിച്ചിരുന്നു. കുറച്ചു നാളുകളായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. മുട്ടം പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതേസമയം യുവതിക്ക് വിദഗ്ധ ചികിത്സ നല്കി വരികയാണ്. കേസില്‍ പ്രതിയുടെ മുന്‍ വൈരാഗ്യം സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post