ഡൽഹിയിലേക്കുള്ള വഴി ലഖ്നൗവിലൂടെ എന്ന് അടിവരയിടുന്ന തരത്തിലാണ് ഉത്തർ പ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം. ബിജെപി മുന്നോട്ടുവെച്ച വികസന കാഴ്ചപ്പാടുകൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് നടത്തിയ കർഷക സമരം പോലും കോൺഗ്രസിനെ ഉൾപ്പെടെ തുണച്ചില്ല എന്നതും ബി ജെ പിയുടെ ജനകീയ മുഖത്തിന് തെളിച്ചം നൽകുന്നു.
യുപിയിൽ വർഗ്ഗീയ പ്രചരണങ്ങളെല്ലാം നിഷ്ഫലമാക്കി കൊണ്ടാണ് യോഗി ആദിത്യനാഥിൻ്റെ തേരോട്ടം. അയോദ്ധ്യയിലും കാശിയിലും ഉൾപ്പെടെ മിന്നുന്ന വിജയമാണ് ബിജെപി കാഴ്ചവെച്ചത്. വികസന പദ്ധതികളിലൂടെ യു പി യുടെ മുഖഛായ തന്നെ മാറ്റി മറിച്ച യോഗിയുടെ പ്രതിച്ഛായ യുപിയിൽ വർദ്ധിച്ചുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.
പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാനായില്ലെങ്കിലും അഖിലേഷ് യാദവിന്റെ എസ് പി ക്ക് നേരിയ ചലനമുണ്ടാക്കാനായി എന്നും വിലയിരുത്താം. എന്നാൽ കോൺഗ്രസ് മുക്തമാകുന്ന യുപി വലിയ നിരാശയാണ് രാഹുലിനും പ്രിയങ്കയ്ക്കും സമ്മാനിച്ചത്.
ഉത്തരാഖണ്ഡിലും ചരിത്രം തിരുത്തി കുറിച്ചാണ് ബിജെ പി മുന്നേറുന്നത്. ഭരണ തുടർച്ച എന്നത് ഉത്തരാഖണ്ഡിറെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. മികച്ച വിജയം തന്നെയാണ് സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചത്.
Discussion about this post