ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവിഎം വിരുദ്ധ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ ജനാധിപത്യത്തെ ഇവിഎം കൊല്ലുകയാണ് എന്ന് എഴുതിയ ബാനറുമായാണ് പ്രതിഷേധം നടക്കുന്നത്. പ്രവര്‍ത്തകരുടെ കയ്യിലുള്ള പ്ലക്കാര്‍ഡുകളില്‍ രാഹുല്‍ പ്രിയങ്ക ഗാന്ധി സേന എന്നും എഴുതിയിട്ടുണ്ട്. ഭരണം ഉണ്ടായിരുന്ന പഞ്ചാബിലും കോണ്‍ഗ്രസിന്റെ തട്ടകമായ യുപിയിലെ റായ്ബറേലിയിലും അടക്കം കോണ്‍ഗ്രസിന് നിരാശയാണ് ലഭിച്ചത്.
Discussion about this post