കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് സോണിയ ഗാന്ധിയും കുടുംബവും തിരികെ ഇറ്റലിക്കു മടങ്ങണമെന്ന് പരിഹസിച്ച് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ഇന്നത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്നാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സന്ദേശം സുവ്യക്തം. ഇത് മോദിജിയുടെ വികസന രാഷ്ട്രീ യത്തിനുള്ള അംഗീകാരമാണ്.
പരിവാര്‍ രാജ്, മാഫിയാ രാജ്
ജനങ്ങള്‍ വെറുക്കുന്നു എന്ന പ്രഖ്യാപനമാണ് ഈ റിസള്‍ട്ട്…
കാര്‍ഷിക സമരത്തിന്റെ പേരില്‍ പഞ്ചാബിലെ ജനങ്ങളെ മാമ്രേ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞുള്ളൂ എന്നതും സത്യം.
ഈ ഫലം ഒരു കാര്യം ഉച്ചത്തില്‍ വിളിച്ചു പറയുന്നു കോണ്‍ഗ്രസിന്റെ കാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവസാനിച്ചിരിക്കുന്നു. സോണിയാജിയോട് ഒരു അപേക്ഷയുണ്ട് കോണ്‍ഗ്രസിനെ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങള്‍ക്കും പ്രത്യേകിച്ച് മകന് രാഹുല്‍ഗാന്ധിക്കും കുടുംബത്തിനും നല്ലത്.
Discussion about this post