തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയില്‍ എത്തി അമ്മ ഹീരാബെന്‍ മോദിയെ കണ്ടു. പ്രധാനമന്ത്രി മോദി അമ്മയ്ക്കൊപ്പമാണ് ഭക്ഷണം കഴിച്ചത്.
കൂടാതെ, അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ യോ?ഗം ചേര്‍ന്നു. ഗുജറാത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തി.
അഹമ്മദാബാദില്‍ ഗുജറാത്ത് പഞ്ചായത്ത് മഹാസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ‘ജനങ്ങളുടെ വാത്സല്യത്താല്‍ ഞാന്‍ വിനീതനാണ്. ഈ പിന്തുണയും ആവേശവും നമ്മുടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post