തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് തലയ്ക്ക് വെടിയേറ്റു. കല്ലറ പാങ്ങോട് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പാങ്ങോട് സ്വദേശി റഹിമിനാണ് വെടിയേറ്റത്.
പാങ്ങോട് വർക്ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് വെടിവെച്ചതെന്നാണ് വിവരം. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് പുലർച്ചയോടെ പിടികൂടിയതായാണ് റിപ്പോർട്ട്.
വിനീതിനൊപ്പം ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. റഹിമിന്റെ ബൈക്ക് വിനീതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.












