കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംഗിനെ തുടർന്ന് മെഡിക്കൽ പിജി വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്ന് പഠനം അവസാനിപ്പിച്ചത്.
മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന് പറഞ്ഞു. കോളജിലെ റാഗിംഗ് കമ്മിറ്റിക്ക് വിദ്യാർഥി പരാതി നല്‍കിയതിനെ തുടർന്ന് രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു.
Discussion about this post