കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരായ കോൺഗ്രസ് പ്രചാരണങ്ങൾക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരവസ്ഥയെ കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീർ പണ്ഡിറ്റുകൾ നേരിട്ട ദുരവസ്ഥയെ കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചം. കോൺഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. @surendranbjp #TheKashmirFiles #KSspeaks pic.twitter.com/DMlrw8eEQv
— BJP KERALAM (@BJP4Keralam) March 14, 2022
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ യാതൊരു നാണവുമില്ലാതെ കോൺഗ്രസ് പരിഹസിക്കുകയാണ്. ഇസ്ലാമിക മൗലികവാദികൾ ലക്ഷക്കണക്കിന് കശ്മീരി ഹിന്ദുക്കളെയാണ് താഴ്വരയിൽ വംശഹത്യക്ക് ഇരയാക്കിയതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കശ്മീരിലെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം നെഹ്രു കുടുംബമാണ്. ഹിന്ദുക്കളുടെ മുറിവിൽ ഉപ്പ് പുരട്ടുന്ന നടപടി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post