അസമിലെ കാംരൂപ് ജില്ലയില്‍ നൂറോളം കഴുകന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. മിലന്‍പൂരില്‍ ഇന്നലെ വൈകുന്നേരമാണ് വംശനാശഭീഷണി നേരിടുന്ന കഴുകന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വിഷം കലര്‍ന്ന മാംസം ഭക്ഷിച്ചതാണ് മരണ കാരണമെന്നാണ് വനപാലകരുടെ സംശയം.
കഴുകന്മാര്‍ ആടിന്റെ ജഡം കഴിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴുകന്മാരുടെ ശവശരീരങ്ങള്‍ക്ക് സമീപം ആടിന്റെ അസ്ഥികള്‍ കണ്ടെത്തി. നേരത്തെയും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും പക്ഷികള്‍ മരിക്കുന്നത് ആദ്യമാണെന്നും കാംരൂപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്‌ഒ) വ്യക്തമാക്കി.
Discussion about this post