കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ കത്തി. അഗ്നിരക്ഷാ സേന തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഈ വർഷം ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടാകുന്നത്. ജനുവരി 18ന് ആയിരുന്നു നേരത്തെ തീപിടുത്തമുണ്ടായത്. അന്ന് പ്ലാസ്റ്റിക് മാലിന്യത്തിനായിരുന്നു തീ പിടിച്ചത്.
അഗ്നിശമന സേന രണ്ട് മണിക്കൂർ പണിപ്പെട്ടാണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയർ എഞ്ചിനുകൾക്ക് മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് കയറാൻ കഴിയാതിരുന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് പ്ലാന്‍റിനുള്ളിലെ സംവിധാനം തന്നെ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.












