തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍(79) അന്തരിച്ചു. വെമ്പായത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
1977-ല്‍ കഴക്കൂട്ടത്ത് നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ (1984,89) ലോക്സഭയിലുമെത്തി. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളാ യൂണിവേഴ്സിറ്റിയില്‍ കെഎസ് യു നേതാവായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഹൃദ്രോഗത്തെ തുടര്‍ന്ന്, അഞ്ച് വര്‍ഷത്തിലേറെയായി വിശ്രമത്തിലായിരുന്നു. പരേതയായ ഭാര്യ സുഹ്റ നടന് പ്രേംനസീറിന്റെ സഹോദരിയാണ്. രണ്ട് മക്കളാണുള്ളത്.
Discussion about this post