ഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഡല്‍ഹിയില്‍ പത്തൊന്പതുകാരന് വെടിയേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ദ്വാരകയില്‍ കക്രോള ഗ്രാമത്തിലാണ് സംഭവം.
അന്വേഷണം പുരോഗമിക്കുകയാണ്’ ദ്വാരക അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രംസിങ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മോനു എന്ന സാഹില്‍ (19) പൊലീസിന്റെ പിടിയിലായി. ഇയാളില്‍ നിന്ന് വെടിവെക്കാന്‍ ഉപയോഗിച്ച ഒരു നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്.
ദ്വാരക ജെജെ കോളനിയിലെ താമസക്കാരനും കൊല്ലപ്പെട്ടതുമായ ഖുര്‍ഷിദ് എന്ന യുവാവ് തര്‍ക്കം നടന്ന സ്കൂളിലെ വിദ്യാര്‍ത്ഥിയാണോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. തര്‍ക്കത്തിനും കൊലപാതകകാരണവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
‘തര്‍ക്കത്തിനിടെ ഒരാള്‍ മറ്റൊരാളുടെ നേരെ വെടിയുതിര്‍ത്തു, വെടിയേറ്റയാള്‍ പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ദൃക്സാക്ഷികളാരും മുന്നോട്ട് വന്നിട്ടില്ല. കൊലപാതകത്തിനും വെടിവയ്പ്പിനും കേസെടുത്തിട്ടുണ്ട്.
Discussion about this post