നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെ ഇന്ന് ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബില്‍ 10 മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക. കേസില്‍ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അതിനാല്‍, തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നോ, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന് ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്നാ കാര്യങ്ങളാണ് ചോദിച്ചറിയുക.
നേരത്തെ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നീട്ടുകയായിരുന്നു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ ഏപ്രില്‍ 15 വരെയാണ് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
Discussion about this post