ചെന്നൈ: ഡിഎംകെ ഹിന്ദു വിരുദ്ധമാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഡിഎംകെ നേതാവും, കരുണാനിധിയുടെ മകനുമായ സ്റ്റാലിന് പറഞ്ഞു. ഡിഎംകെ ഹിന്ദു വിരുദ്ധമാണെന്ന പ്രചരണം വ്യാപകമായി നടക്കുന്നുണ്ട്. താനും തന്റെ കുടുംബവും പാര്‍ട്ടി അനുയായികളും ദൈവവിശ്വാസികളാണ്. വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ തന്റെ പത്നി സന്ദര്ഡശനം നടത്താറുണ്ടെന്നും സ്റ്റാലിന് പറഞ്ഞു.
‘തികച്ചും ആസൂത്രിതമായ പ്രചരണമാണ് ഇ വിഷയത്തില്‍ ഡിഎംകെയ്ക്ക് എതിരെ നടക്കുന്നത്. 90 ശതമാനം വരുന്ന പാര്‍ട്ടി അണികള്‍ ഹിന്ദു മത്തതില്‍ പെടുന്നവരാണെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
ഡിഎംകെ നേതാവ് എം കരുണാനിധി ദൈവ വിശ്വാസിയല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എതിര് പക്ഷം എന്നും ഡിഎംകെ വിശ്വസത്തിനും, ഹിന്ദു മത്തതിനും എതിരാണെന്ന ആരോപണം ഉന്നയിച്ചിരുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെയിലാണ് ജനങ്ങള്‍ക്ക് ഇനി പ്രതീക്ഷയെന്നും സ്റ്റാലിന് കുംഭകോണത്തെ ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.
Discussion about this post