ഡല്‍ഹി : കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ രണ്ടാം വിവാഹം കഴിക്കാന്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. ആഗ്രയിലെ എത്മദൗള സ്വദേശി സല്‍മാനാണ് ഭാര്യ അഫ്‌സാനയെ ഉപേക്ഷിച്ചത്. 13 വര്‍ഷം മുമ്പ്, 2009 ഡിസംബര്‍ 6 നാണ് സല്‍മാന്‍ അഫ്സാനയെ വിവാഹം കഴിക്കുന്നത്. അഫ്‌സാനയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍, അമ്മയും മറ്റ് ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിയത്. വിവാഹശേഷം സ്ത്രീധനമായി ആവശ്യപ്പെട്ട സാധനങ്ങളും നല്‍കിയിരുന്നു. എന്നാല്‍, യുവതിക്ക് ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. നല്‍കിയ സാധനങ്ങള്‍ കൂടാതെ ബൈക്കും രണ്ട് ലക്ഷം രൂപയും വേണമെന്ന ആവശ്യത്തില്‍ ഭര്‍ത്താവും, മാതാപിതാക്കളും ഉറച്ചുനിന്നു.
വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഭര്‍ത്താവ് സൗദിയിലേക്ക് പോയി. വിദേശത്തേക്ക് പോകുന്നതിന് മുമ്പ്, അഫ്സാനയെ സ്വന്തം വീട്ടില്‍ ആക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ സൗദിയില്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് സല്‍മാന്‍. ഇതിനു മുന്നോടിയായി ഫെബ്രുവരി 3 ന് സല്‍മാന്‍ നാട്ടിലെത്തി.
വീണ്ടും, സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് അഫ്സാനയുടെ വീട്ടിലെത്തി വഴക്കിട്ട ശേഷമാണ് സല്‍മാന്‍ മുത്തലാഖ് ചൊല്ലിയത്. മാത്രമല്ല, മോദിയുടെ നിയമത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും, ഭാര്യയെ കൊല്ലുമെന്നും സല്‍മാന്‍ ഭീഷണി മുഴക്കി. ഇതോടെ, യുവാവിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുകയാണ് പോലീസ്. കേസുള്ളതിനാല്‍ ഇയാള്‍ക്ക് സൗദിയില്‍ പോകാനും രണ്ടാം വിവാഹം കഴിക്കാനും സാധ്യമല്ല.
Discussion about this post