മുംബൈ: മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. താൻ പ്രാർത്ഥനക്ക് എതിരല്ലെന്നും എന്നാൽ സ്ഥിരമായ ശബ്ദമലിനീകരണത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും സർക്കാർ ഇത് അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിരോധം ഉണ്ടാകുമെന്നും രാജ് താക്കറെ മുന്നറിയിപ്പ് നൽകി.
“ഞാൻ പ്രാർത്ഥനകൾക്ക് എതിരല്ല. എന്നാൽ പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം. ഇനിയും ലൗഡ് സ്പീക്കറുകൾ നീക്കാൻ തയ്യാറായില്ലെങ്കിൽ മുസ്ലീം പള്ളികൾക്ക് മുന്നിൽ ലൗഡ് സ്പീക്കറുകൾ സ്ഥാപിച്ച് ഹനുമാൻ സ്തുതികൾ കേൾപ്പിക്കും.“ രാജ് താക്കറെ മുന്നറിയിപ്പ് നൽകി.
Discussion about this post