ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലേക്കുള്ള താല്‍ക്കാലിക അംഗങ്ങളായി അഞ്ചു രാജ്യങ്ങളെ പുതിയതായി തിരഞ്ഞെടുത്തു.ഈജിപ്ത്, ജപ്പാന്, സെനഗല്‍, യുക്രെയ്ന്, യുറഗ്വായ് എന്നീ രാജ്യങ്ങളെയാണ് തിരഞ്ഞെടുത്തത്.. അടുത്ത ജനുവരി ഒന്നു മുതല്‍ രണ്ടുവര്‍ഷത്തേക്കാണു കാലാവധി. യുഎന്‍ പൊതുസഭ ആദ്യഘട്ട വോട്ടെടുപ്പിലൂടെയാണു രാജ്യങ്ങളെ തിരഞ്ഞെടുത്തത്. അഞ്ചു സീറ്റുകളില്‍ രണ്ടെണ്ണം ആഫ്രിക്കയ്ക്കും ഒന്നുവീതം ഏഷ്യ , പസഫിക്, ലാറ്റിന്‍ അമേരിക്ക , കരീബിയ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമായി നീക്കിവച്ചിരുന്നതാണ്.
പടിഞ്ഞാറന്‍ യൂറോപ്പും മറ്റു മേഖലകളും മല്‍സരിച്ചില്ല. ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നിവയാണു രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങള്‍. സ്ഥിരാംഗത്വവും വീറ്റോ അധികാരവുമടക്കം, രക്ഷാസമിതിയുടെ ഘടനയില്‍ കാലികമായ മാറ്റങ്ങള്‍ വേണമെന്ന് ഇന്ത്യയുടെ നേതൃത്വത്തില്‍ അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു വരുന്നതാണ്. ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന 193 അംഗരാജ്യങ്ങളുടെ പൊതുസഭയില്‍ ധാരണയായിരുന്നു.ലോകമാകെ സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് യുഎന്‍ രക്ഷാസമിതിയുടെ ദൗത്യം.
Discussion about this post