ഡല്‍ഹി: രാജ്യത്തെ നാവിക മേഖല എട്ട് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വാണിജ്യ-വ്യാപാര മേഖലകളില്‍ ഉത്തേജകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നാവിക മേഖലക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നാവിക ദിനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
എട്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ തുറമുഖ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തുറമുഖ ശേഷി വികസിപ്പിക്കുക, നിലവിലെ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ കേന്ദ്രം ചര്‍ച്ച ചെയ്തു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് പുതിയ വിപണികളിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജലപാതകള്‍ ഉപയോഗപ്പെടുത്താനും സര്‍ക്കാറിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക പുരോഗതിക്കും സ്വയംപര്യാപ്ത ഭാരതത്തെ പടുത്തുയര്ത്തുന്നതിനുമായി സമുദ്ര മേഖലയെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയും വൈവിധ്യവും നിലനിര്‍ത്താന്‍ കൂടി സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1964 മുതല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ അഞ്ചിനാണ് നാവികദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നാവിക വ്യവസായത്തിന്റെ സംഭാവനകളെ വിലയിരുത്താനാണ് ഈ ദിനം ആചരിക്കുന്നത്.
Discussion about this post