തിരുവനന്തപുരം: പി.സി ജോര്‍ജ്ജിനെതിരെ മുഖമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ മൊഴി നല്‍കി. പി.സി ജോര്‍ജ്ജ് പാര്‍ട്ടിക്കും മുന്നണിക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് രണ്ടും പേരും പറഞ്ഞു.
അരുവിക്കര തെരഞ്ഞെടുപ്പില്‍ മുന്നിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് ഇടതിനൊപ്പം ചേര്‍ന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജോര്‍ജ് മുന്നണി വിരുദ്ധ നിലപാടുകളാണ് നിരന്തരം സ്വീകരിക്കുന്നത്. പലതവണ താക്കീത് നല്‍കിയിട്ടും ജോര്‍ജ് തന്റെ നടപടികള്‍ നിര്‍ബാധം തുടരുകയാണ്. അരുവിക്കരയില്‍ യു.ഡി.എഫിന്റെ ഭാഗമായി നിന്നുകൊണ്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തിയത് പാര്‍ട്ടി നയത്തിന് നിരക്കാത്തതാണ്. ജോര്‍ജിന്റെ നടപടി കൂറുമാറ്റ നിരോധന നിയമത്തില്‍ ഉള്‍പ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോര്‍ജ്ജിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സുധീരന്‍ പറഞ്ഞു. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരളാ കോണ്‍ഗ്രസിന്റെ പരാതിയില്‍ സ്പീക്കര്‍ക്ക് മുന്‍പാകെ സാക്ഷിയായി മൊഴി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും.
Discussion about this post