മുംബൈ: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മഹാരാഷ്ട്രയിലെ ചാന്ദ്രപുര് ജില്ലയിലെ സിന്ധേവാഹി ഗ്രാമത്തില്‍ പതിച്ചു. ആളപായമില്ല. മാര്‍ച്ച് നാലിനു ചന്ദ്രനില്‍ പതിച്ച റോക്കറ്റിന്റെ ഒരു ഭാഗമാണു മഹാരാഷ്ട്രയില്‍ പതിച്ചതെന്നാണു സൂചന. മൂന്നു മീറ്ററോളം ചുറ്റളവും 40 കിലോഗ്രാം ഭാരവുമുള്ള വളയമാണു പതിച്ചത്.
സമീപഗ്രാമത്തില്‍ ഒന്നരയടി ചുറ്റളവുള്ള ലോഹഗോളവും പതിച്ചതായി ജില്ലാ കലക്ടര്‍ അജയ് ഗുല്‍ഹാനെ അറിയിച്ചു. 2021 ഫെബ്രുവരിയില്‍ വിക്ഷേപിച്ച റോക്കറ്റിന്റെ അവിശിഷ്ടങ്ങളാകാം പതിച്ചതെന്നു ഐ.എസ്.ആര്.ഒ. അറിയിച്ചു.
റോക്കറ്റുകളുടെ നോസിലുകള്‍, റിങ്ങുകള്‍, ടാങ്കുകള്‍ എന്നിവ അന്തരീക്ഷത്തില്‍ കത്തിയമരാതെ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു. 2020 ല്‍ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഐവറി കോസ്റ്റില്‍ പതിച്ചിരുന്നു.
ചൈനയുടെ ലോങ് മാര്‍ച്ച് 3ബി റോക്കറ്റിന്റെ അവശിഷ്ടമാകാം ഇന്ത്യയില്‍ പതിച്ചതെന്നു ബഹിരാകാശ ഗവേഷകന് ജൊനാഥാന് മക്ഡൊവല്‍ പറഞ്ഞു.
മൂന്ന് ടണ്ണായിരുന്നു ഈ റോക്കറ്റിന്റെ ഭാരം. ഇതു പതിച്ചതിനെ തുടര്‍ന്നു ചന്ദ്രനില്‍ ഗര്‍ത്തം ഉണ്ടായിരുന്നു.
Discussion about this post