ഡൽഹി: ‘ദി കശ്മീർ ഫയൽസ്‘ ഭാവി തലമുറയുടെ ഉണർത്തു പാട്ടാകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്ക് ശരിയായ ചരിത്രം എത്തുന്നില്ല. എന്നാൽ കശ്മീർ ഫയൽസിൽ വിവേക് അഗ്നിഹോത്രി ചരിത്രത്തെ സത്യസന്ധമായി ആവിഷ്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നല്ല ഭാവി രൂപീകരിക്കുന്നതിൽ ചരിത്രം സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നടീനടന്മാരും പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ ചിത്രീകരിച്ചതിലൂടെ ഭാവി തലമുറയെ ഉണർത്തുക എന്ന കർത്തവ്യമാണ് അഗ്നിഹോത്രി ചെയ്തിരിക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ചിത്രത്തെ എതിർക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്ന് കശ്മീർ ഫയൽസിൽ പ്രധാന വേഷം ചെയ്ത നടൻ അനുപം ഖേർ പറഞ്ഞു. ചിത്രം സ്വീകരിക്കേണ്ടവർ സ്വീകരിച്ചു കഴിഞ്ഞുവെന്നും താൻ അതിൽ കൃതാർഥനാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post